Wednesday, July 23, 2025

Kayalarikathu

 ഒരു കൗതുകത്തിന് പ്രശസ്തമായ മലയാളം പാട്ടിൽ നിന്നും നിരവധി വാക്കുകളും ട്യൂണും കുറച്ചു മാറ്റി എഴുതിയപ്പോൾ


കായലിനരുകിൽ

കലയായ് മാറിയ

സുന്ദര കാന്തി

ശിലയോ നീ...(2)


വേളിക്കായ് നീ

ഒരുങ്ങുമ്പോളൊരു

സുന്ദര പുഞ്ചിരി

പൊഴിക്കാമോ...(2)


മിഴിയിലെ വേദന

തുളുമ്പും നീരി

കലഹിക്കുന്നൊരു

നൊമ്പരം (2)


കടവുകൾ മാറി

പോകാതെന്നെ

തടവി

കുരുക്കിയ സുന്ദരി.


കായലിനരികിൽ

കലയായ് മാറിയ

സുന്ദര കാന്തി

ശിലയോ നീ.


ലിയോൺസ് (ലോനപ്പന്റെ വികൃതികൾ എന്ന സമാഹാരത്തിൽ നിന്നും)

Thursday, June 19, 2025

പൂമൊട്ട് വിരിയുമ്പോൾ -Romantic style

ഇതളുകൾ

കൈകുമ്പിൾ

മുകുളമായി

മാറിയ

ആത്മാവിൻ

സൗന്ദര്യമാണു നീ.

 

ഇതളുകൾ

കൈകുമ്പിൾ

മുകുളമായി

മാറിയ

ആത്മാവിൻ

സൗന്ദര്യമാണു നീ

 

ദളങ്ങൾ

ഞെറിഞ്ഞിട്ട

പുടവതൻ

കസവുമായി

വിരിയുന്ന

നിമിഷം

ഞാൻ, കണ്ടു നിന്നു.

 

സൂര്യന്റെ

കാന്തിയിൽ

വിരിയുന്ന

ഞെറികളിൽ

തിളങ്ങുന്ന

കസവായി

കുസുമമായി.

 

വിരിയാനിരിക്കുന്ന

മുകുളങ്ങളോരോന്നും

മോഹത്തിൻ

വലയത്തിൽ

ഒളിച്ചിരുന്നു.

സൂര്യന്റെ കാന്തിക്കായ്

കാത്തിരുന്നു.

 

ഇതളുകൾ

കൈകുമ്പിൾ

മുകുളമായി

മാറിയ

ആത്മാവിൻ

സൗന്ദര്യമാണു നീ.


Friday, March 7, 2025

Romantic Song - പ്രകാശ കിരണം

[ഒരു നേരിയ പ്രകാശം ദർശിക്കുമ്പോൾ  അല്ലെങ്കിൽ ശബ്ദം കേൾക്കുമ്പോൾ പ്രണയത്തിൻ പ്രത്യാശ ഉണർത്തുന്ന ഗാനം ആവശ്യമെങ്കിൽ]


ഇതളുക്കിടയിൽ

ഒളിവീശിയെന്നും

കിരണത്തിൻ

രൂപിണിയായിരുന്നു

മോഹത്തിൻ

രൂപിണിയായിരുന്നു.

 

മധുര ചിലങ്ക നാദത്തിൻ

കുളമ്പടി

മധുരമായ് പാടിയിരുന്നു.

ശ്രുതി മധുരമായ്

പാടിയിരുന്നു.

 

ആ പാട്ടിലൊരു  മീട്ടൽ

സ്നേഹത്തിൻ

ഗീതമായ്

ഒഴുകിയും തഴുകിയും

സുഗന്ധമായ് ചുറ്റിലും

നിറഞ്ഞു നിന്നു.

ചിലമ്പിൻ നാദമായ്

ചിരിച്ചിരുന്നു.


ഇതളുക്കിടയിൽ

ഒളിവീശിയെന്നും

കിരണത്തിൻ

രൂപിണിയായിരുന്നു.

മോഹത്തിൻ

രൂപിണിയായിരുന്നു.


മധുര ചിലങ്ക നാദത്തിൻ

കുളമ്പടി

മധുരമായ് പാടിയിരുന്നു.

 

ശ്രുതി മധുരമായ്

പാടിയിരുന്നു.

 

ശ്രുതി മധുരമായ്

പാടിയിരുന്നു.

 

 

Thursday, February 27, 2025

കണ്ണീർ മിഴിയിൽ മറഞ്ഞ പഥികൻ

കണ്ണീർ മിഴിയിൽ മറഞ്ഞ പഥികൻ

പതിയെ നടന്നകന്ന പഥികൻ.

 

പരിചയമറയിൽ സ്‌നേഹം വിളമ്പിയ

സ്നേഹമായ് മാറിയ കൈകൾ.

 

ദീപ്താഗ്നിയിൽ മറഞ്ഞ ദീപം.

ഓരോ കാറ്റിലും ഓരോ നോക്കിലും

ആടിയുലഞ്ഞ അടരുകളായ ദീപം.

 

പതിയെ ചുവടുകൾ

പടിയായ് നീങ്ങും നേരം

കാൽപ്പാടുകൾ തീർത്ത ഓർമ്മതൻ വലയം.

 

പതിയെ നടന്നകന്ന പഥികൻ

പരിചയമറയിൽ സ്നേഹം വിളമ്പിയ കൈകൾ

 

കണ്ണീർ മൊഴിയിൽ കണ്ണീർ മിഴിയിൽ

പതിയേ മറഞ്ഞു പോയ്

പതിയേ മറഞ്ഞു പോയ്

 

 

പതിയേ മറഞ്ഞ പഥികൻ

അന്യനായ്‌ പതിയേ മറഞ്ഞു.

ഏകനായ്  പതിയേ മറഞ്ഞു.

പതിയേ…… മറഞ്ഞു. 

കാത്തിരുന്നു

കാത്തിരുന്നു

കാത്തിരുന്നു

മിഴിയിൽ  മൊഴിയുമായ്

 

മിഴിയിൽ  മൊഴിയുമായ്

കാത്തിരുന്നു.

കാത്തിരുന്നു.

 

ഏകാന്ത

മനസിൻ  

വീഥിയിൽ

 

ഏകാന്ത

മനസിൻ

വീഥിയിൽ

കാത്തിരുന്ന

ദർശനം.

പുഷ്പ ദർശനം

 

മിഴിയിൽ  മൊഴിയുമായ്

കാത്തിരുന്ന

സൂര്യകാന്തി

പൂക്കളും

 

ശൂന്യമാം

കാഴ്ചയിൽ

അനന്തകോടി

പരിണാമവും  

 

അനന്തകോടി

പരിണാമവും

മിഴിയിൽ  മൊഴിയുമായ്

കാത്തിരുന്ന

സൂര്യകാന്തി

പൂക്കളും

 

കാത്തിരുന്നു

കാത്തിരുന്നു

മിഴിയിൽ  മൊഴിയുമായ്

മിഴിയിൽ  മൊഴിയുമായ്

 

മിഴിയിൽ  മൊഴിയുമായ്

ഏതോ - Slow Song

 ഏതോ.................................

ഏതോ...................

ഏതോ.........

വിദൂര കഥയിൽ

കുയിൽ നാദമായ്

ഒളിച്ചിരുന്നെന്നമ്മ.

 

ഏതോ

വിദൂര കഥയിൽ

കുയിൽ നാദമായ്

ഒളിച്ചിരുന്നെന്നമ്മ.

 

വേദനയെല്ലാം

പുഞ്ചിരി രാഗമായ്

തംബുരുവിൽ

സ്വരഭേദങ്ങൾ.

 

വേദനയെല്ലാം

പുഞ്ചിരി രാഗമായ്

തംബുരുവിൽ

സ്വരഭേദങ്ങൾ.

 

ഏതോ.................................

ഏതോ...................

ഏതോ.........

വിദൂര കഥയിൽ

കുയിൽ നാദമായ്

ഒളിച്ചിരുന്നെമ്മ.

Friday, November 3, 2023

റൊമാന്റിക് സോങ് - തീം - അന്വേഷണം

സ്വരങ്ങൾ തേടിയലഞ്ഞു

മാരുതനായി തേടിയലഞ്ഞു

മാരീചനായി തേടിയലഞ്ഞു 

തരുവിൽ തഴുകി 

തരുണനായി 

തേടിയലഞ്ഞു  

അവളെ തേടിയലഞ്ഞു


അപദാനങ്ങൾ ശ്രുതി 

ചേരാത്തൊരു 

കണ്ണീർ മഴ തേടിയലഞ്ഞു 

കണ്ണീരിൽ തേടിയലഞ്ഞു 

സുഗന്ധമായി അലിയുന്നു 

അവളിൽ 

അവൾ, ഒഴുകുന്ന വാക്കായി ഒഴുകുന്നു  

തഴുകുന്ന നോട്ടമായി ഒഴുകുന്നു ...


സ്വരങ്ങൾ തേടിയലഞ്ഞു

മാരുതനായി തേടിയലഞ്ഞു

മാരീചനായി തേടിയലഞ്ഞു 


Kayalarikathu

  ഒരു കൗതുകത്തിന് പ്രശസ്തമായ മലയാളം പാ ട്ടിൽ നിന്നും നിരവധി വാക്കുകളും ട്യൂ ണും കുറച്ചു മാറ്റി എഴുതിയപ്പോൾ കായലിന രു കിൽ കലയായ് ...